1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha Fire News

ആലപ്പുഴ ആറാട്ടുപുഴയില്‍ വീടിന് തീപിടിച്ചു

Alappuzha
ആലപ്പുഴ ആറാട്ടുപുഴയില്‍ വീടിന് തീപിടിച്ചു. ആറാട്ടുപുഴ വലിയഴീക്കല്‍ അയ്യത്തു തെക്കതില്‍ വിനോദ് സോമന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഹാളിലെ ടിവിയില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. പിന്നാലെ ഹാള്‍ മുഴുവന്‍ കത്തി. ചൂടേറ്റ് ജനല്‍ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്.
അടുത്ത ലേഖനം
കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെ ഇന്ന് വിഷു: ആശംസകളുമായി മുഖ്യമന്ത്രിയും ഗവര്‍ണറും