കെ ആര്‍ അനൂപ്|
Last Modified വെള്ളി, 15 ഏപ്രില്‍ 2022 (09:04 IST)
ട്വല്‍ത്ത് മാന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.ട്വല്‍ത്ത് മാന്‍ റിലീസിന് തയ്യാറായി നില്‍ക്കുകയാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
'അത്രമേല്‍ സന്തോഷം നിറഞ്ഞ വിഷു. ആദ്യ സിനിമ റിലീസിന് തയ്യാറായി. രണ്ടാമത്തേത് ഷൂട്ടിങ് പൂര്‍ത്തിയാവുന്നു. കൂമന്റെ ലൊക്കേഷനില്‍ നിന്നും ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍'-കെ ആര്‍ കൃഷ്ണകുമാര്‍ കുറിച്ചു.