രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 50,000ലേക്ക്!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (10:37 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,084 പേര്‍ക്ക്. കൂടാതെ രോഗം മൂലം പത്തുപേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രോഗബാധിതരായിരുന്ന 4592 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 524771 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.

നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 47995 പേരാണ്. കൂടാതെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 195.19 കോടി കടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :