'കമ്മ്യൂണിസ്റ്റിന് കറുപ്പ് കാണുമ്പോള്‍ ഇപ്പൊ അലര്‍ജി'; കുറിപ്പുമായി സംവിധായകന്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (10:00 IST)

കറുപ്പിനെ എന്തിനാണ് മാറ്റി നിര്‍ത്തുന്നതെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. കറുപ്പ് മാറ്റി നിര്‍ത്തേണ്ട കാണരുതാത്ത നിറം ആണെങ്കില്‍ ദളിതനെ അകറ്റി നിര്‍ത്തിയ മാടമ്പി നമ്പൂതിരിക്കും കറുപ്പ് കാണുമ്പോള്‍ അരിശം കയറുന്ന ജനാധിപത്യ അധികാരികള്‍ക്കും തമ്മില്‍ എന്താണ് വ്യത്യാസം എന്നും അദ്ദേഹം ചോദിക്കുന്നു.

അഖില്‍ മാരാരുടെ വാക്കുകള്‍

കറുത്തവന് വേണ്ടി വെളുത്തവനെ എതിര്‍ത്ത കമ്മ്യൂണിസ്റ്റിന് കറുപ്പ് കാണുമ്പോള്‍ ഇപ്പൊ അലര്‍ജി.... എന്തിനും ഏതിനും പൊളിറ്റിക്കല്‍ കറക്റ്റനസ് തപ്പി നടക്കുന്ന സാംസ്‌കാരിക നായകര്‍ക്കും ദളിത് ആക്ടിവിറ്റിസ്റ്റുകള്‍ക്കും പുരോഗമ വാദികള്‍ക്കും ഒന്നുറക്കെ പറഞ്ഞു കൂടെ കറുപ്പിനെ എന്തിനാണ് മാറ്റി നിര്‍ത്തുന്നതെന്ന്... കറുപ്പ് മാറ്റി നിര്‍ത്തേണ്ട കാണരുതാത്ത നിറം ആണെങ്കില്‍ ദളിതനെ അകറ്റി നിര്‍ത്തിയ മാടമ്പി നമ്പൂതിരിക്കും കറുപ്പ് കാണുമ്പോള്‍ അരിശം കയറുന്ന ജനാധിപത്യ അധികാരികള്‍ക്കും തമ്മില്‍ എന്താണ് വ്യത്യാസം....



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :