സുപ്രീംകോടതിയുടെ പരിസ്ഥിതി ലോലപ്രദേശ ഉത്തരവ്: കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (08:52 IST)
സുപ്രീംകോടതിയുടെ പരിസ്ഥിതി ലോലപ്രദേശ ഉത്തരവിനെതിരെ കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. പേരാമ്പ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉള്‍പ്പെടെ 14 പഞ്ചായത്തുകളെ ഹര്‍ത്താല്‍ ബാധിക്കും. പാല്‍, പത്രം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :