ഹെയര്‍സ്‌റ്റൈലില്‍ പുതിയ പരീക്ഷണം,ഇത് ജേക്കബ് ഗ്രിഗറി സ്‌റ്റൈല്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (09:00 IST)

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് 2020ല്‍ പുറത്തിറങ്ങിയ 'മണിയറയിലെ അശോകന്‍' എന്ന ചിത്രത്തിന് ശേഷം ജേക്കബ് ഗ്രിഗറിയെ സിനിമകളില്‍ അധികമൊന്നും കണ്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ ഹെയര്‍സ്‌റ്റൈലില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്താറുണ്ട്.താരത്തിന്റെ പുതിയ ലുക്കാണ് ശ്രദ്ധനേടുന്നത്.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എ.ബി.സി.ഡി (2013) എന്ന ചിത്രത്തിലൂടെയാണ് ജേക്കബ് ഗ്രിഗറി സിനിമയിലെത്തിയത്.
സിനിമയില്‍ എത്തുംമുമ്പ് ടെലിവിഷന്‍ പരിപാടികളില്‍ താരം സജീവമായിരുന്നു. അക്കര കാഴ്ചകള്‍ എന്ന സീരിയലില്‍ ഗ്രിഗറി പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചു. 32 കൊല്ലത്തോളമായി ന്യൂജേഴ്സിയിലാണ് അദ്ദേഹം താമസിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :