1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 1,96,427 new COVID19 cases

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു: പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,96,427 കേസുകള്‍

India
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ സൂചന. കഴിഞ്ഞ 24മണിക്കൂറിനിടെ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,96,427 കേസുകളാണ്. 3,26,850 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 3,511 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,69,48,874 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 3,07,231 പേരാണ്. നിലവില്‍ രോഗം മൂലം ചികിത്സയിലുള്ളത് 25,86,782 പേരാണ്. 19.85 കോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ചപ്പാത്തി കുക്കറില്‍ ഉണ്ടാക്കാം ! വെറും രണ്ടുമിനിറ്റ് മതി, വീഡിയോ