കുതിരയുടെ ജഡം സംസ്‌കരിക്കാന്‍ ആയിരക്കണക്കിനു പേര്‍; ഗ്രാമം 14 ദിവസത്തേക്ക് അടച്ചുപൂട്ടി പോലീസ്

ശ്രീനു എസ്| Last Updated: ചൊവ്വ, 25 മെയ് 2021 (12:02 IST)
ലോക്ഡൗണ്‍ ലംഘിച്ച് ചത്ത കുതിരക്ക് ആദരാജ്ഞലി അര്‍പ്പിക്കാനെത്തിയത് ആയിരക്കണക്കിനു പേര്‍. ബംഗളൂരു മസ്ത്മരടി ഗ്രാമത്തിലെ കാട സിദ്ധേശ്വര മഠത്തിലെ കുതിരയാണ് വെള്ളിയാഴ്ച ചത്തത്. ശനിയാഴ്ചയായിരുന്നു സംസ്‌കാരം നടന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും പൊലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി ഗ്രാമം രണ്ടാഴ്ചത്തേക്ക് അടപ്പിച്ചു. ഇതോടെ ഗ്രാമത്തിനകത്തേക്കോ പുറത്തേക്കോ ആര്‍ക്കും പ്രവേശനം ഇല്ലാതായി.

കൊവിഡിനെതിരെ കുതിരയെ വച്ച് നേരത്തേ ഇവിടെ പൂജനടത്തിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് സംസ്‌കാരചടങ്ങില്‍ പങ്കെടുത്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബെലഗാവി എസ്പി ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :