രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുമോ!, പ്രതിദിന കൊവിഡ് കേസുകള്‍ കൂടുതല്‍ കേരളത്തില്‍

ശ്രീനു എസ്| Last Modified വ്യാഴം, 1 ജൂലൈ 2021 (13:33 IST)
രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,04,11,634 ആയി. 61,588 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,94,88,918 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. പുതിയതായി 1,005 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഇതുവരെ രാജ്യത്ത് 33,57,16,019 പേര്‍ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത്
ആകെ കൊറോണ മരണം 3,99,459 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രതിദിന രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :