ഇന്ന് മുതല്‍ നിലവില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ നയം: നമ്മുടെ വാക്‌സിന്‍ അംഗീകരിച്ചില്ലെങ്കില്‍ നിങ്ങളുടേതും അംഗീകരിക്കില്ലെന്ന് ഇന്ത്യ

ശ്രീനു എസ്| Last Modified വ്യാഴം, 1 ജൂലൈ 2021 (12:50 IST)
ഇന്ന് മുതല്‍ നിലവില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നയത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. വാക്‌സിന്‍ പാസ്‌പോര്‍ട്ട് നയത്തില്‍ ഇന്ത്യയുടെ കൊവിഷീല്‍ഡും കൊവാക്‌സിനും ഉള്‍പ്പെട്ടിരുന്നില്ല. ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അല്ലെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

യൂറോപ്യന്‍ യൂണിയന്റെ പുതിയ നയം ഇന്ത്യന്‍ വാക്‌സിന്‍ സ്വീകരിച്ച യാത്രികര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്‌സിനുകള്‍ ഇന്ത്യയും അംഗീകരിക്കില്ല. അങ്ങനെ ഉണ്ടായാല്‍ യൂറോപില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :