കോവിഡ് സെന്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി: ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 30 ജൂണ്‍ 2021 (17:49 IST)
കോട്ടയം: കോവിഡ് സെന്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ഉണ്ടായതിനെ തുടര്‍ന്ന് അവിടെ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പോളിടെക്‌നിക് കോവിഡ് സെന്ററിലാണ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ പ്രായപൂര്‍ത്തി ആകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ഉണ്ടായത്.

ചിങ്ങവനം പോലീസ് അന്വേഷണം നടത്തി പാക്കില്‍ സ്വദേശിയായ സച്ചിന്‍ എന്ന ആരോഗ്യ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :