1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rishabh pant returning to limited over cricket

മിന്നും ഫോമിൽ റിഷഭ് പന്ത്, സൂര്യകുമാർ യാദവും ടി20 ടീമിലേക്ക്, സഞ്ജുവിന് സ്ഥാനം നഷ്ടമായേക്കും

സഞ്ജു സാംസൺ
ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും ഫോമിനെ തുടർന്ന് റിഷഭ് പന്ത് വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഗാബ ടെസ്റ്റിൽ വിജയശിൽപിയായതും കീപ്പിങ്ങിലും മികവ് പ്രകടിപ്പിച്ചതുമാണ് പന്തിന് തുണയായത്. പന്തിന്റെ മികച്ച ഫോം സഞ്ജു സാംസണിന്റെ തിരിച്ചുവരവിന് വെല്ലുവിളിയാകും.
 
അതേസമയം റിഷഭ് പന്ത് ടീമിൽ മടങ്ങിയെത്തിയാലും കെഎൽ രാഹുൽ കീപ്പറായി തുടരുമോ എന്ന കാര്യം വ്യക്തമല്ല. സെയ്‌ദ് മുഷ്‌താഖ് അലി ടൂർണമെന്റിലും സഞ്ജുവിന് ബാറ്റ്സ്മാൻ എന്ന നിലയിൽ തിളങ്ങാനായിരുന്നില്ല. അതേസമയം ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച സൂര്യകുമാർ യാദവും ഇംഗ്ലണ്ടിനെതിരായ ടി20 ടീമിൽ ഇടം പിടിച്ചേക്കും എന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ സഞ്ജു ടീമിൽ ഉൾപ്പെട്ടാലും ആദ്യ ഇലവനിൽ കളിക്കുവാനുള്ള സാധ്യത കുറവാണ്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇനി പരിമിത ഓവർ ക്രിക്കറ്റിൽ മാത്രം, ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് ഫാഫ് ഡുപ്ലെസിസ്