1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid vaccination india news

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 13.54 കോടി കഴിഞ്ഞു

Covid
രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 13.54 കോടി കഴിഞ്ഞു. ഇതുവരെ 13,54,78,420 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് പുറത്തുവന്നത്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,32,730 പോസിറ്റീവ് കേസുകളാണ്. അതേസമയം 24 മണിക്കൂറിനിടെ 2,263 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
 
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,86,920 ആയി ഉയര്‍ന്നു. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 24,28,616 രോഗികളാണ്.
അടുത്ത ലേഖനം
ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങള്‍ ഇവയാണ്