ജാര്‍ഖണ്ഡില്‍ 18വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍

ശ്രീനു എസ്| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (10:04 IST)
ജാര്‍ഖണ്ഡില്‍ 18വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കും. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വാക്‌സിന്‍ നേരിട്ട് നിര്‍മാതാക്കളില്‍ നിന്ന് വാങ്ങാനുള്ള കേന്ദ്രത്തിന്റെ അനുമതിക്കുപിന്നാലെയാണ് ഇക്കാര്യം തീരുമാനിച്ചത്.

അതേസമയം ജാര്‍ഖണ്ഡില്‍ ഈമാസം 22മുതല്‍ 29വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സേവനങ്ങളെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്. ഇരുപത്തെട്ടായിരത്തിലധികം സജീവ രോഗികളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :