ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു

ശ്രീനു എസ്| Last Updated: വെള്ളി, 23 ഏപ്രില്‍ 2021 (08:53 IST)
ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു. 66വയസായിരുന്നു.
കൊവിഡ് ഗുരുതരമായി ബാധിച്ച് മുംബൈയിലെ എസ്എല്‍ റഹേജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.15നായിരുന്നു മരിച്ചത്. മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാര്‍ത്ത ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.

1990ല്‍ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ശ്രാവണ്‍ നിരവധി ഹിറ്റുഗാനങ്ങള്‍ ബോളീവുഡിന് സമ്മാനിച്ചിട്ടുണ്ട്. സഡക്, ദീവാനാ, പരദേസ്, ആഷിഖി, നഹി, സാജന്‍, രാസ്, കസൂര്‍ തുടങ്ങിയ ഹിറ്റ് സിനിമകളിലെ ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :