1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Manjima Mohan Wedding

നടി മഞ്ജിമ പ്രണയത്തില്‍, വിവാഹം ഈ വര്‍ഷം ?

മഞ്ജിമ മോഹന്‍
കുട്ടി താരമായെത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് മഞ്ജിമ മോഹന്‍. മലയാളത്തിന് പുറമേ തമിലാണ് മഞ്ജിമ സജീവം. നടി പ്രണയത്തിലാണെന്നും വിവാഹത്തിനുള്ള തയ്യാറെടുപ്പിലുമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 
 
നേരത്തെയും മഞ്ജിമയുടെ പേരില്‍ ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു.നടന്‍ ഗൗതം കാര്‍ത്തിക്കുമായി താരം പ്രണയത്തിലാണെന്നാണ് പറയപ്പെടുന്നത്.
 
ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2022ല്‍ തന്നെ താരങ്ങളുടെ വിവാഹം ഉണ്ടാകുമെന്നാണ് വിവരം.
ഇതു സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി താരങ്ങള്‍ തന്നെ അറിയിക്കും എന്നാണ് പറയപ്പെടുന്നത്.
 
കല്ല്യാണം തീരുമാനിച്ചാല്‍ എല്ലാവരേയും അറിയിക്കുമെന്നും അതില്‍ സന്തോഷമേയുള്ളൂവെന്നുമായിരുന്നു മഞ്ജിമ പറഞ്ഞത്.
അടുത്ത ലേഖനം
ഒരു ദിവസം 2 റിലീസ് ചിത്രങ്ങള്‍, കുറിപ്പുമായി സംവിധായകന്‍ അഖില്‍ അനില്‍കുമാര്‍