രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; പുതിയതായി അഞ്ചുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (13:52 IST)
രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍. ഇന്ന് 618 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി അഞ്ചുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4197 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് മരണം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും രണ്ടുപേര്‍ കര്‍ണാടകയില്‍ നിന്നും ഒരാള്‍ ഉത്തരാഖണ്ഡില്‍ നിന്നുമാണ്. കുറച്ചുദിവസങ്ങളായി രാജ്യത്ത് കൊവിഡ് കേസുകളും മരണങ്ങളും ഉയര്‍ന്നുവരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :