ഇടുക്കിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാതശിശു മരിച്ചതിന്റെ വിഷമത്തില്‍ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (09:26 IST)
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാതശിശു മരിച്ചതിന്റെ വിഷമത്തില്‍ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ കൈതപ്പതാലിലാണ് സംഭവം. 38 വയസ്സുകാരിയായ ലിജിയും ഏഴ് വയസ്സുള്ള മകന്‍ ലിന്‍ ടോമും ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരണപ്പെട്ടത്.

നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് ലിജി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു. ഇന്ന് രാവിലെ ബന്ധുക്കള്‍ പള്ളിയില്‍ പോയപ്പോഴാണ് ആത്മഹത്യ ചെയ്തത്. ബന്ധുക്കള്‍ തിരിച്ചു വന്നപ്പോള്‍ ലിജിയേയും മകനെയും കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :