ജലദോഷം വിട്ടുമാറുന്നില്ലേ, കാരണങ്ങളില്‍ ഇവയായിരിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (11:02 IST)
വിട്ടുമാറാത്ത ജലദോഷം ചികിത്സ ആവശ്യമുള്ള ഒരു അവസ്ഥയാണ്. പല കാരണങ്ങള്‍ കൊണ്ടും വിട്ടുമാറാത്ത ജലദോഷം ഉണ്ടാവാം. രോഗപ്രതിരോധശേഷി കുറവുള്ളവരിലും ജലദോഷം ഇടയ്ക്കിടെ വരാറുണ്ട്. ഇവര്‍ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കണം. കൂടാതെ ശരീരത്തിലെ ജലാംശം കുറയാതെ നോക്കുന്നതിലൂടെയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. രോഗികളെയോ വൃത്തിഹീനമായ വസ്തുക്കളെയോ തൊട്ട ശേഷം കൈ മുഖത്തും വായിലും വയ്ക്കുന്നത് രോഗം വരാനുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.

ശരിയായ രീതിയില്‍ കൈ കഴുകാന്‍ മറക്കരുത്. കൂടാതെ പൊടി അലര്‍ജി ഉള്ളവര്‍ക്ക് ജലദോഷം കൂടുതലായി ഉണ്ടാകുന്നുണ്ട്. അലര്‍ജി ഉള്ളവരില്‍ ജലദോഷം മാറാതെ നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :