അനുബന്ധ വാര്‍ത്തകള്‍
- 'കൊവിഡ് ഇനി എന്നെ ബാധിയ്ക്കില്ല', വിണ്ടും ട്രംപിനെതിരെ നടപടിയുമായി ട്വിറ്റർ !
- കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ആള് മരിച്ചു
- കൊറോണ വൈറസ് 28ദിവസത്തോളം ഫോണിലും കറന്‍സിയിലും ജീവിക്കുമെന്ന് പഠനം
- രാജ്യത്ത് കൊവിഡ് ബാധിതർ 71 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 66,732 പേർക്ക് രോഗബാധ
- ഖുശ്ബു കോൺഗ്രസിൽനിന്നും രാജിവച്ചു, സാധാരണക്കാരുമായി കൊൺഗ്രസിന് ബന്ധമില്ലാതായി എന്ന് വിമർശനം
രാജ്യത്ത് കൊവിഡ് ബാധ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 66732പേര്‍ക്ക്
രാജ്യത്ത് കൊവിഡ് ബാധ ഏതാനും ദിവസങ്ങളായി കുറയുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 66732പേര്‍ക്കാണ്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 71,20,539 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
രോഗം മൂലം 816 പേരാണ് ഇന്നലെ മരിച്ചത്. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,09,150 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 61 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 61,49,536 പേര് ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 8,61,853 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 9,94,851 സാംപിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 8,78,72,093 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ ട്രെസ്റ്റ് ചെയ്തത്.
അടുത്ത ലേഖനം