വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (11:40 IST)
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റിനെതിരെ നടപടിയുമായി വീണ്ടും ട്വിറ്റർ. കൊവിഡ് പൂർണമായും ഭേതമായി എന്ന് വ്യക്തമാക്കി ഡോണാൾഡ് ട്രംപ് പങ്കുവച്ച ട്വീറ്റ് ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും
ട്വിറ്റർ നിയമങ്ങളൂടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി.
'വൈറ്റ് ഹൗസ് ഡോക്ടര്‍മാരോട് പൂര്‍ണമായും വിട പറഞ്ഞു. അതായത് എന്നെ ഇനിയിത് ബാധിയ്ക്കില്ല, എനിക്ക് അത് മറ്റാര്‍ക്കും നല്‍കാനും കഴിയില്ല. ഇക്കാര്യം അറിഞ്ഞതില്‍ വലിയ സന്തോഷം,' എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. സ്വന്തം ആരോഗ്യത്തെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നതാണ് ട്രംപിന്റെ ട്വീറ്റ് എന്നും അത്തരം പോസ്റ്റുകള്‍ ഫീഡുകളിൽ എത്തുന്നത് ട്വിറ്റര്‍ പരിമിതപ്പെടുത്തുമെന്നും ട്വിറ്റർ വക്താവ് വ്യക്തമാക്കി. കൊവിഡിനെ ജലദോഷപ്പനിയോട് ഉപമിച്ചുള്ള ട്രംപിന്റെ ട്വീറ്റിനെതിരെയും നേരത്തെ സമാനമായ രീതിയിൽ നടപടി സ്വീകരിച്ചിരുന്നു.