കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (11:30 IST)
കൊടുവള്ളി: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന എണ്‍പത്തഞ്ചുകാരന്‍ മരിച്ചു. കൊടുവള്ളി വാവാട് പേക്കണ്ടിയില്‍ മുഹമ്മദ് ഹാജി (85) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം നടന്നത്

വൃക്ക സംബന്ധമായ രോഗം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു മുഹമ്മദ് ഹാജി.കഴിഞ്ഞ ചൊവ്വാഴ്ച ഡയാലിസിസ് ചെയ്യുന്നതിനിടെ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ഹാജിക്ക് കോവിഡ്
രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് മൃതദേഹം ഇന്ന് വാവാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :