ഖുശ്ബു കോൺഗ്രസിൽനിന്നും രാജിവച്ചു, സാധാരണക്കാരുമായി കോൺഗ്രസിന് ബന്ധമില്ലാതായി എന്ന് വിമർശനം

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (13:12 IST)
അഭ്യൂഹങ്ങൾക്ക് പിന്നാലെ കൊൺഗ്രസ്സിൽ രാജിവച്ച് നടി ഖുശ്ബു, ഖുശ്ബുവിനെ എഐ‌സിസി വക്താവ് സ്ഥാനത്തന്നിന്നും നിക്കം ചെയ്തതായി കൊൺഗ്രസ് വ്യക്തമാക്കിയതിന് പിന്നലെയാണ് രാജി കത്ത് പുറത്തുവന്നത്, കൊൺഗ്രസ്സിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചുകൊണ്ടാണ് ഖുഷ്ബുവിന്റെ രാജി. തന്നെപോലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിയ്ക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നവരെ കോൺഗ്രസ്സ് അടിച്ചമർത്തുന്നു എന്ന് സോണിയ ഗാന്ധിയ്ക്ക് അയച്ച രാജി കത്തിൽ ഖുശ്ബു വിമർശനം ഉന്നയിയ്ക്കുന്നു.

'2014ലെ ലോക്സഭ ത്രെഞ്ഞെടുപ്പിൽ ചരിത്രത്തിൽ കോൺഗ്രസ് ഏറ്റവും വലിയ പരാജയം നേരിട്ട സമയത്താണ് ഞാൻ കോൺഗ്രസിന്റെ ഭാഗമാകുന്നത്. എന്തെങ്കിലും നേട്ടത്തിനോ പ്രശസ്തിയ്ക്കോ വേണ്ടിയല്ല ഞാൻ കോൺഗ്രസ്സിന്റെ ഭാഗമായത്. ജനങ്ങളുടെ പ്രശ്നങ്ങൾ എന്തെന്ന് മനസിലാക്കാൻ സാധിയ്ക്കാത്തവരാണ് പാർട്ടീയുടെ ഉന്നത പദവികളിലുള്ള പലരും. ജനങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിയ്ക്കണം എന്ന് ആഗ്രഹിയ്ക്കുന്ന എന്നെപോലുള്ളവർ അടിച്ചമർത്തപ്പെടുന്നു എന്ന് രാജിക്കത്തിൽ ഖുശ്ബു വിമർശനം ഉന്നയിയ്ക്കുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :