അഞ്ച് ദിവസത്തിനുള്ളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷം കടക്കും ! രോഗവ്യാപനം അതിവേഗം; ജാഗ്രതയോടെ കേന്ദ്രം

രേണുക വേണു| Last Modified തിങ്കള്‍, 3 ജനുവരി 2022 (11:53 IST)

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ അവസ്ഥയിലേക്ക്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടക്കുമെന്നാണ് കഴിഞ്ഞ അഞ്ച് ദിവസത്തെ കോവിഡ് കര്‍വ് പരിശോധിക്കുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. രാജ്യത്തെ കോവിഡ് കര്‍വ് അതിവേഗം ഉയരുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.

ഡിസംബര്‍ 31 ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16,764 ആയിരുന്നു. 33 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പതിനായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ഡിസംബര്‍ 31. അതിനുശേഷം ജനുവരി മൂന്നിലേക്ക് എത്തിയപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 33,750 ആയി. അതായത് ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടി ! ഒറ്റദിനം 5,000 ത്തില്‍ അധികം കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ട്രെന്‍ഡ് ആണ് ഇപ്പോള്‍ കാണുന്നത്. കോവിഡ് കര്‍വ് ഈ രീതിയില്‍ പോകുകയാണെങ്കില്‍ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അടുത്ത അഞ്ച് ദിവസം കൊണ്ട് അരലക്ഷത്തിലേക്ക് എത്തും. ഡിസംബര്‍ 31 ന് രാജ്യത്ത് ചികിത്സയിലുണ്ടായിരുന്ന ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായിരുന്നു. ജനുവരി മൂന്നിലേക്ക് എത്തിയപ്പോള്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :