പ്രതിദിന കോവിഡ് രോഗികളുടെ എണ്ണ് മുപ്പതിനായിരം കടന്നു ! രാജ്യത്തെ കോവിഡ് കര്‍വ് ഉയരുന്നത് അതിവേഗം

രേണുക വേണു| Last Modified തിങ്കള്‍, 3 ജനുവരി 2022 (10:31 IST)

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നത് സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 33,750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സജീവ രോഗികളുടെ എണ്ണം 1,45,582 ആയി ഉയര്‍ന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ മുപ്പതിനായിരത്തില്‍ താഴെയായിരുന്നു. രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ ആകെ എണ്ണം 1,700 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍, 510 കേസുകള്‍. ഡല്‍ഹിയിലെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 351 ആയി. ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ കേരളമാണ് മൂന്നാമത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :