രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 1,700 കടന്നു; പുതിയകേസുകള്‍ 123

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ജനുവരി 2022 (11:10 IST)
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 1,700 കടന്നു. പുതിയകേസുകള്‍ 123 ആണ്. അതേസമയം രാജ്യത്തെ കൊവിഡ് രോഗികള്‍ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 33,750 പേര്‍ക്കാണ്. അതേസമയം 10,846 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ മണിക്കൂറുകള്‍ക്കിടയില്‍ 123 പേരുടെ മരണം കൊവിഡ് മൂലം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,45,582 ആണ്.

ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത് 4,81,893 പേരാണ്. 1,45,68,89,306 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :