കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുട്ടികളില്‍ വാക്‌സിനേഷന്‍; നല്‍കുന്നത് 15.34 ലക്ഷം കുട്ടികള്‍ക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ജനുവരി 2022 (09:07 IST)
കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുട്ടികളില്‍ വാക്‌സിനേഷന്‍ നടത്തും. നല്‍കുന്നത് 15.34 ലക്ഷം കുട്ടികള്‍ക്കാണ്. രാവിലെ ഒന്‍പതുമണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്നുമുതലാണ് നടക്കുന്നത്. 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതുവരെ ഏഴുലക്ഷത്തിലധികം പേരാണ് വാക്‌സിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് നല്‍കുന്നത്.

അതേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉള്ളത്. കുട്ടികളുടെ കേന്ദ്രത്തിന് പിങ്ക് നിറത്തിലുള്ള ബോര്‍ഡ് നല്‍കും. മുതിര്‍ന്നവരുടേത് നീല നിറമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :