സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (19:38 IST)
കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ 50000ലതികം സജീവ കൊവിഡ് രോഗികളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നത്തെ വീക്കിലി മീഡിയ മീറ്റിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലുസംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികള്‍ കൂടുതല്‍ ഉള്ളത്. അതേസമയം പതിനൊന്ന് സംസ്ഥാനങ്ങളില്‍ 10000നും 50000നും ഇടയില്‍ രോഗികളുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേരളത്തില്‍ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.57 ശതമാനമാണ്. അതേസമയം മിസോറാം, അരുണാല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആശങ്കയുളവാക്കുന്നുവെന്ന് അറിയിച്ചിട്ടുണ്ട്.