സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (18:50 IST)
കശ്മീരിന്റെ സൗന്ദര്യം, ബംഗാളിന്റെ സംസ്‌കാരം, കേരളത്തിന്റെ വിദ്യാഭ്യാസം എന്നിവ യുപിയെ അതിശയിപ്പിക്കുമെന്ന് ശശിതരൂര്‍ എംപി. യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍ എംപി. ബിജെപി യുപിയില്‍ അധികാരത്തിലെത്തിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ ബംഗാളോ ആകുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന.
സര്‍ക്കാരിനെ കൂടാതെ യുപി മനോഹരമാണെന്നും തരൂര്‍ പറഞ്ഞു. നേരത്തേ കേരള മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും യോഗിയുടെ പ്രതികരണത്തെ വിമര്‍ശിച്ചിരുന്നു.