അനുബന്ധ വാര്‍ത്തകള്‍
- ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
- കോവിഡ് വ്യാപനം: അഞ്ചുതെങ്ങില്‍ 443 പരിശോധനകളില്‍ 104പേര്‍ക്കും രോഗം
- കോവിഡ് മാരകമായി തുടരുമ്പോള്‍ ചൈനയില്‍ നിന്ന് മറ്റൊരു മാരക വൈറസ്; അറുപതുപേരെ ബാധിച്ചപ്പോള്‍ ഏഴുപേര്‍ മരിച്ചു
- സംസ്ഥാനത്ത് ഇന്നു 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 971പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
- കോട്ടയത്തു കോവിഡ് പ്രതിരോധ നിര്‍ദേശ ലംഘനം; 113 പേര്‍ക്കെതിരെ കേസ്
സംസ്ഥാനത്ത് പുതുതായി 12 ഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്ത് നിലവിലെ കണക്കുകൾ അനുസരിച്ചു ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിൽ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2).
ഇതിനൊപ്പം എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതെ സമയം, 16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വെള്ളാങ്കല്ലൂര്‍ (18, 19), കടവല്ലൂര്‍ (12), ചാഴൂര്‍ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5) എന്നിവയാണ്.
ഇത് കൂടാതെ, പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 511 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അടുത്ത ലേഖനം