1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kottayam local news

കോട്ടയത്തു കോവിഡ് പ്രതിരോധ നിര്‍ദേശ ലംഘനം; 113 പേര്‍ക്കെതിരെ കേസ്

Kottayam
കോട്ടയം ജില്ലയില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 113 പേര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ശരിയായി ഉപയോഗിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമാണ് നടപടി.
 
ഇതനുസരിച്ചു ചങ്ങനാശേരി-34, കോട്ടയം-27, കാഞ്ഞിരപ്പള്ളി-21, വൈക്കം-19, മീനച്ചില്‍-12 എന്നിങ്ങനെയാണ് കേസുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക്. കോവിഡ് പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികാരികള്‍ പറഞ്ഞു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കൊവിഡ്: തേക്കിന്‍മൂട് ബണ്ട് കോളനിയില്‍ ആശങ്കയേറുന്നു