അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് വ്യാപനം: അഞ്ചുതെങ്ങില്‍ 443 പരിശോധനകളില്‍ 104പേര്‍ക്കും രോഗം
- കോവിഡ് മാരകമായി തുടരുമ്പോള്‍ ചൈനയില്‍ നിന്ന് മറ്റൊരു മാരക വൈറസ്; അറുപതുപേരെ ബാധിച്ചപ്പോള്‍ ഏഴുപേര്‍ മരിച്ചു
- സംസ്ഥാനത്ത് ഇന്നു 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 971പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
- കോട്ടയത്തു കോവിഡ് പ്രതിരോധ നിര്‍ദേശ ലംഘനം; 113 പേര്‍ക്കെതിരെ കേസ്
- 24 മണിക്കൂറിനിടെ 52,050 പേർക്ക് രോഗബാധ, 803 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18,55,746
ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം വ്യാഴാഴ്ച നെഗറ്റീവ് ആയി. എറണാകുളം ജില്ലയില്‍ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 137 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 114 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 61 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേരുടെയും ഫലം നെഗറ്റീവ് ആയി.
ഇതിനൊപ്പം പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 20 പേരുടെ വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,337 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
അടുത്ത ലേഖനം