സംസ്ഥാനത്ത് 121 പേര്‍ക്കുകൂടി കൊവിഡ്, പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍

തിരുവനന്തപുരം| ജോര്‍ജി സാം| Last Modified തിങ്കള്‍, 29 ജൂണ്‍ 2020 (19:17 IST)
സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ക്ക് രോഗമുക്‍തിയുണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശത്തുനിന്ന് വന്നവരും 26 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്.

സമ്പർക്കം വഴി അഞ്ചുപേര്‍ക്കാണ് രോഗം വന്നിട്ടുള്ളത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ഒമ്പത് സിഐഎസ്എഫുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചുമണി മുതല്‍ ജൂലൈ ആറിന് അർധരാത്രി വരെ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ വ്യാപകമായി പരിശോധനകൾ നടത്താനും നിർദേശം നൽകിയിട്ടുണ്ട്.

ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് തൃശൂര്‍ ജില്ലയിലാണ്. 26 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട 13, ഇടുക്കി 5, കണ്ണൂർ 14, തിരുവനന്തപുരം 4, കോഴിക്കോട് 9, എറണാകുളം 5, കാസർകോട് 4, ആലപ്പുഴ 5,
മലപ്പുറം 13, കൊല്ലം 11, പാലക്കാട് 12 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :