വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 29 ജൂണ്‍ 2020 (12:07 IST)
70 ഏക്കറിൽ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം ഡൽഹിയിൽ ഒരുങ്ങുന്നു. രോഗികൾ അതിവേഗം വർധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് കൂടുഇതൽ പേരെ ചികിത്സിയ്ക്കാൻ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിയ്ക്കുന്നത്. സർദാർ വല്ലഭായ് പട്ടേൽ കൊവിഡ് കെയർ സെന്റർ ജൂലൈ ഏഴുമുതൽ പൂർണ തോതിൽ പ്രവർത്തനം ആരംഭിയ്ക്കും. പതിനായിരത്തിലധികം ആളുകളെ ഒരേസമയം ചികിത്സിയ്ക്കാൻ കഴിയുന്നതാണ് ചികിത്സാ കേന്ദ്രം.
10,200 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിയ്ക്കുന്നത്. 10 ശതമാനം കിടക്കകള്‍ക്ക് ഓക്സിജന്‍ സൗകര്യം ലഭ്യമായിരിയ്ക്കും. ബയോ ടോയിലറ്റുകള്‍ അടക്കം 950 ശുചിമുറികളാണ് ചികിത്സാ കേന്ദ്രത്തിൽ ഒരുക്കിയിരിയ്ക്കുന്നത്. മൂവായിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ ഈ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ഉണ്ടാകും 57 ആംബുലന്‍സും ഇ റിക്ഷകളും സജ്ജമാണ്. ഇൻന്തോ ടിബറ്റൻ ബോർഡർ പൊലീസിനാണ് നടത്തിപ്പ് ചുമതല. ഡല്‍ഹിയില്‍ പൊലീസിന്റെ സിസിടിവി നിരീക്ഷണവും ചികിത്സാ കേന്ദ്രത്തിലുണ്ടാകും ഉണ്ടാകും.