കാമുകിയെ കാണണം, ക്വാറന്റീൻ കേന്ദ്രത്തിൽ കയറിയ യുവാവിനെതിരെ കേസെടുത്ത് നിരീക്ഷണത്തിലാക്കി പൊലീസ്

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 29 ജൂണ്‍ 2020 (12:40 IST)
കോട്ടയം: പ്രണയിനിയെ കാണാനായി ക്വറന്റീൻ ചട്ടങ്ങൾ ലംഘിച്ച് നിരീക്ഷണ കേന്ദ്രത്തിൽ കയറി യുവാവ്. കോട്ടയം ഗാന്ധി നഗറിലാണ് സംഭവം. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുകയായിരുന്ന 24 കാരി കഴിഞ്ഞദിവസം രാവിലെയാണ് നാട്ടിലെത്തിയത്. വീട്ടില്‍ സൗകര്യമില്ലെന്ന് പറ‌ഞ്ഞതോടെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് യുവതിയെ ആര്‍പ്പുക്കര ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

യുവതി നാട്ടില്‍ എത്തിയതറിഞ്ഞ് കാമുകിയെ കാണാന്‍ തന്നെ യുവാവ് തിരുമാനിയ്ക്കുകയായിരുന്നു. ബൈക്കിൽ എത്തിയ യുവാവ് ആര്‍പ്പുക്കരയിലെ ക്വറന്റീൻ കേന്ദ്രത്തിൽ എത്തി കാമുകിയെ കണ്ടു. ഇതോടെ ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ തങ്ങള്‍ പ്രേമത്തിലാണ് എന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ യുവാവിനെ നിരീക്ഷണത്തിലാക്കി. ക്വാറന്റീന്‍ ചട്ടം ലംഘിച്ചതിന് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :