അനുബന്ധ വാര്‍ത്തകള്‍
- 'ഞാൻ വൈറസല്ല, മനുഷ്യനാണ്': കൊറോണ ഭീതിയിൽ ചൈനീസുകാർക്കെതിരെയുള്ള വംശീയ വിവേചനത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി
- കൊറോണ: ചൈനയിൽ മരണം 1335; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 14,840 പേർക്ക്; ആലപ്പുഴയിലെ വിദ്യാർത്ഥിയെ ഇന്ന് ഡിസ്ചാർജ് ചെയ്യും
- ബസും ട്രക്കും കൂട്ടിയിടിച്ചു; 14 പേര് മരിച്ചു
- ജപ്പാൻ കപ്പലിലെ ഇന്ത്യക്കാർക്കും കൊറോണ, 40 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
- കൊറോണ ഇനി 'കൊവിഡ് 19'; മരണം 1100 കടന്നു, ഇന്നലെ മരിച്ചത് 97 പേര്
കൊറോണ: മരണ സംഖ്യ 1486; ഇന്നലെ മാത്രം ചൈനയിൽ മരിച്ചത് 116 പേർ
കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം അരലക്ഷം കടന്നു.
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. വ്യാഴാഴ്ച മാത്രം 115 പേരാണ് ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. റിപ്പോര്‍ട്ട് ചെയ്തതില്‍ 1483 മരണവും ചൈനയിലാണ്.
കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം അരലക്ഷം കടന്നു. ഹോങ്കോങ്, ജപ്പാന്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനിസ് പ്രവിശ്യയായ ഹുബെയില്‍ 242 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 13 വരെ കൊറോണ വൈറസ് ബാധിച്ച 4823 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഹുബെയിലെ മരണസംഖ്യ ഉയര്‍ന്നതോടെയാണ് കൊറോണ വൈറസ് ബാധയില്‍ വീണ്ടും വലിയ ആശങ്ക ഉടലെടുക്കുന്നത്. ഹുബെയില്‍ നിന്ന് വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിച്ചിരുന്നു.