അനുബന്ധ വാര്‍ത്തകള്‍
- 5 മിനിറ്റിൽ നിങ്ങൾക്കൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം, 'ഓട്സ്-ബാനാന' മാജിക്!
- Soft Chapati: ഇങ്ങനെ ചെയ്താല്‍ ചപ്പാത്തി മൃദുവാകും
- Healthy Salad for Dinner: രാത്രി ചോറ് വേണ്ട, ഈ സാലഡ് മതി; തടിയും കുറയും
- കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ കുഴഞ്ഞു പോകുന്നുണ്ടോ? പരിഹാരമുണ്ട്
- ഇറച്ചികളില്‍ മിതമായി മാത്രമേ മസാല ചേര്‍ക്കാവൂ
വൈകുന്നേരത്തിൽ സ്നാക്സായി സ്പൈസി ഹണീ ചില്ലി പനീർ വീട്ടിലുണ്ടാക്കാം
Spicy Honey Chilli Paneer
ഇതിന് വേണ്ട ചേരുവകള്‍
പനീര്‍ - 200 ഗ്രാം (ക്യൂബുകളായി മുറിക്കുക)
കോണ്‍ ഫ്ളവര്‍ - 2 ടേബി.സ്പൂണ്‍
തേന്‍ - 2 ടേബി.സ്പൂണ്‍
സോയ സോസ് - 1 ടേബി.സ്പൂണ്‍
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - 1 ടീസ്പൂണ്‍
ക്യാപ്സിക്കം, കാരറ്റ് - അരിഞ്ഞത്
സെസമീ വിത്ത് - അല്പം
സാള്‍ട്ട്, മുളക് പൊടി - രുചിക്ക് അനുസരിച്ച്
എണ്ണ - ഫ്രൈ ചെയ്യാന്‍ വേണ്ടത്ര അളവില്‍
എങ്ങനെ തയ്യാറാക്കാം
പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് പനീര്‍ ക്യൂബുകള്‍ ചെറുതായി ഷാലോ ഫ്രൈ ചെയ്യുക.പനീരിന് മുകളിലായി അല്പം കോണ്‍ ഫ്ളവര്‍ അല്ലെങ്കില്‍ അരോറൂട്ട് ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ ചൂടാക്കുകയാണെങ്കില്‍ പനീര്‍ ക്രിസ്പി ആയിരിക്കാന്‍ സഹായിക്കും. ഫ്രൈ ചെയ്തശേഷം അതില്‍ അല്പം ഇഞ്ചിയും മുറിച്ച വെളുത്തുള്ളിയും ചേര്‍ക്കാം.
ഇതിലേക്ക് കാരറ്റ്, ക്യാപ്സിക്കം,കുറച്ച് സോയാ സോസ്, വെലുത്തുള്ളി സോസ് എന്നിവ അല്പം ചേര്‍ക്കുമ്പോഴാണ് ഭക്ഷണത്തിന് ആവശ്യമായ ഫ്ളേവര്‍ ലഭിക്കുന്നത്. അവസാനം തേനും മുളക് പൊടിയും ചേര്‍ത്ത് ഇളക്കുന്നതോടെ പനീറിന്റെ നിറം മാങ്ങി തുടങ്ങും. ഇതിലേക്ക് അല്പം സെസമീ വിത്ത്. സ്പ്രിങ് ഒണിയന്‍ എന്നിവ ഗാര്‍ണിഷിങ്ങിനായി ഉപയോഗിക്കാം. വൈകുന്നേരങ്ങളില്‍ ചൂട് ചായക്കൊപ്പം കഴിക്കാന്‍ പറ്റുന്ന ഒരു സ്നാക്സായി ഇത് ഉപയോഗിക്കാം.