Soft Chapati: ഇങ്ങനെ ചെയ്താല്‍ ചപ്പാത്തി മൃദുവാകും

Soft Chapati Making Tips: ചെറു ചൂടുവെള്ളത്തിലേക്ക് പൊടി പതിയെ ഇട്ടു കൊടുത്ത് വേണം മാവ് നന്നായി കുഴയ്ക്കാന്‍

Chapati Making, How to make soft Chapati, Chapati Making tips, ചപ്പാത്തി സോഫ്റ്റാകാന്‍, സോഫ്റ്റ് ചപ്പാത്തി എങ്ങനെ ഉണ്ടാക്കാം, സോഫ്റ്റ് ചപ്പാത്തിക്കുള്ള ടിപ്‌സ്‌
രേണുക വേണു| Last Modified ശനി, 28 ജൂണ്‍ 2025 (14:54 IST)
Chapati

How to Make Soft Chapati: ആരാണ് വളരെ മൃദുവായ ചപ്പാത്തി കഴിക്കാന്‍ ആഗ്രഹിക്കാത്തത്. ചപ്പാത്തി വളരെ സോഫ്റ്റ് ആകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. മാവ് കുഴയ്ക്കുന്നത് മുതല്‍ ചപ്പാത്തി ചുടുന്നതില്‍ വരെ ഈ ശ്രദ്ധ വേണം. സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

ചെറു ചൂടുവെള്ളത്തിലേക്ക് പൊടി പതിയെ ഇട്ടു കൊടുത്ത് വേണം മാവ് നന്നായി കുഴയ്ക്കാന്‍. അഞ്ച് മിനിറ്റെങ്കിലും മാവ് നന്നായി കുഴയ്ക്കണം. മാവ് കുഴച്ചുകഴിഞ്ഞാല്‍ അല്‍പ്പം എണ്ണം പുരട്ടുന്നത് നല്ലതാണ്.

15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാവ് കുഴച്ചുവയ്ക്കാം. അതില്‍ കൂടുതല്‍ വയ്ക്കരുത്. തവ നല്ലതുപോലെ ചൂടായ ശേഷം മാത്രമേ ചപ്പാത്തി അതിലേക്ക് ഇടാവൂ. മൂന്ന് തവണയില്‍ കൂടുതല്‍ ചപ്പാത്തി തവയില്‍ തിരിച്ചും മറിച്ചും ഇടരുത്. അധികനേരം തവയില്‍ വെച്ച് ചപ്പാത്തി വേവിക്കരുത്. ചപ്പാത്തി ചുട്ട ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി അല്‍പ്പം എണ്ണയോ നെയ്യോ തടവുന്നത് നല്ലതാണ്. ചപ്പാത്തി ചുട്ട ശേഷം കാസറോളില്‍ അടച്ചുവയ്ക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :