പച്ചക്കറികൾ കനം കുറച്ച് അരിയും തോറും ഗുണമേന്മ നഷ്ടമാകും
ശരീരത്തിനു ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും നൽകുന്നതിൽ പച്ചക്കറികൾക്ക് വലിയ പങ്കുണ്ട്. എന്നാൽ കറി വയ്ക്കുന്നതിനായി പച്ചക്കറി അരിയുമ്പോൾ നാം കാണിക്കുന്ന അശ്രദ്ധ ഈ പോഷകങ്ങൾ നഷ്ടമാകാൻ കാരണമാകുന്നു. പച്ചക്കറി കൂടുതൽ ഭംഗിയുള്ളതാക്കാൻ നന്നായി കനം കുറച്ച് അരിയുന്ന പ്രവണത നമുക്കിടയിൽ ഉണ്ട്. കനം കുറച്ച് അരിയുമ്പോൾ പച്ചക്കറിയുടെ പോഷകങ്ങൾ കൂടുതൽ നഷ്ടമാകാൻ കാരണമാകും. നന്നായി കനം കുറച്ച് അരിയുമ്പോൾ പച്ചക്കറികളുടെ സ്വാഭാവികത നഷ്ടപ്പെടുന്നു.
കനം കുറച്ച് അരിയുമ്പോൾ പച്ചക്കറികളിലെ ഈർപ്പവും സ്വാഭാവിക നിറവും നഷ്ടമാകുന്നു. എല്ലാ പച്ചക്കറികളുടെയും തൊലി കളയണമെന്നോ അരിയണമെന്നോ ഇല്ല. തക്കാളി, വെള്ളരി, ഉരുളക്കിഴങ്ങ്, വഴുതനങ്ങ എന്നിവയുടെ തൊലിയും ഭക്ഷ്യയോഗ്യമാണ്. നന്നായി കഴുകി ഉപയോഗിക്കണമെന്ന് മാത്രം. തൊലി കളഞ്ഞ ശേഷമോ അരിഞ്ഞ ശേഷമോ പച്ചക്കറി കഴുകരുത്.
പച്ചക്കറി തൊലി കളഞ്ഞോ അരിഞ്ഞോ വെച്ച ശേഷം ഒന്നും രണ്ടും മണിക്കൂർ കഴിഞ്ഞ് കറിവയ്ക്കുന്ന ശീലം ഒഴിവാക്കുക. അരിഞ്ഞ പച്ചക്കറി കൂടുതൽ സമയം പുറത്ത് വയ്ക്കുമ്പോൾ അതിലെ പോഷകങ്ങൾ നഷ്ടമാകും. വളരെ ചെറുതായി അരിഞ്ഞാൽ പച്ചക്കറി വേവാൻ കൂടുതൽ സമയം ആവശ്യമായി വരും. മാത്രമല്ല പകുതി വേവിൽ പച്ചക്കറി കഴിക്കുന്നതാണ് പോഷകങ്ങൾ കൃത്യമായി ആഗിരണം ചെയ്യാൻ വേണ്ടത്.
