മൃതശരീരങ്ങളുടെ അവശിഷ്‌ടങ്ങളില്‍ നിന്ന് ശാസ്‌ത്രജ്ഞനായ ഫ്രാന്‍കെന്‍സ്‌റ്റൈന്‍ ഒരു ഭീകരജന്തുവിനെ സൃഷ്‌ടിച്ചു. ജന്തുവിനു പേരുണ്ടായിരുന്നില്ല. പരീക്ഷണശാലയില്‍ നിന്നും പുറത്തുചാടുന്ന ഭീകരന്‍ ഭീതിവിതച്ചു. തന്റെ പത്തൊമ്പതാം വയസില്‍ മേരി ഷെല്ലി ഫ്രാന്‍കെന്‍സ്റ്റൈന്‍ എന്ന നോവല്‍ എഴുതാന്‍ ആരംഭിച്ചത്. 21മത്തെ വയസിലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. ആദ്യം 1818ല്‍ ഈ നോവല്‍ പ്രസിദ്ധിക്കരിക്കുമ്പോള്‍ അതില്‍ മേരി ഷെല്ലിയുടെ പേരു പോലും ഉണ്ടായിരുന്നില്ല.
തന്റെ ഒരു സ്വപ്നത്തില്‍ നിന്നാണ് ഈ കഥയുടെ ആശയം മേരി ഷെല്ലിക്ക് കിട്ടിയത്. ഫ്രാന്‍കെന്‍സ്റ്റൈന്‍ എന്ന ശാസ്ത്രഞ്ജന്റെ പരീക്ഷണ ശാലയില്‍ നിന്നും പുറത്തുചാടുന്ന ഭീകരനായിരുന്നു ഇതിലെ പ്രധാന കഥാപാത്രം. കവിയായ പി ബി ഷെല്ലിയുടെ ഭാര്യയായ മേരി ഷെല്ലയുടെ രചനയില്‍ ഫ്രാന്‍കെന്‍സ്റ്റൈന്‍ എന്ന ശാസ്‌ത്രജ്ഞന്‍ നടത്തുന്ന പരീക്ഷണശാലയില്‍ നിന്നും പുറത്തുവരുന്ന ഭീകരമനുഷ്യന്‍ ഒടുവില്‍ സൃഷ്‌ടാവിനെ തന്നെ നശിപ്പിക്കുന്നു.