സഭയ്ക്ക് എതിരല്ല; ഇത് പ്രണയാര്‍ദ്രനായ ഡ്രാക്കുള!

WEBDUNIA|
PRO
PRO
വ്യത്യസ്ത പ്രമേയവുമായി രൂപേഷ് പോളിന്റെ 'സെന്‍റ് ഡ്രാക്കുള' ശ്രദ്ധേയമാകുന്നു. കാലങ്ങളായി രക്തരക്ഷസിന്റെ പരിവേഷത്തില്‍ തളയ്ക്കപ്പെട്ട ഡ്രാക്കുളയ്ക്ക് പ്രണയത്തിന്റെ പരിവേഷം പകര്‍ന്നു നല്‍കുകയാണ് രൂപേഷ്. രക്തദാഹിയായ ഡ്രാക്കുള പ്രഭുവല്ല മറിച്ച് കന്യാസ്ത്രീയുടെ പ്രണയം കൊതിക്കുന്ന കാമുകനാണ്. ബ്രിട്ടീഷ് താരം മിച്ച് പൗവ്വല്‍ ഡ്രാക്കുളയെയും,ബ്രസീലിയന്‍ താരം പട്രീഷ്യ ദുവാര്‍തെ ഡ്രാക്കുളയുടെ പ്രണയിനി ക്ലാരയെയും അവതരിപ്പിക്കുന്നു.

അതേസമയം ക്രൈസ്‌തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയമെന്ന ആരോപണമുയര്‍ന്നു‌. രൂപേഷ്‌ പോളിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഇംഗ്ലീഷിനു പുറമേ മലയാളത്തിലും വിവിധ ഇന്ത്യന്‍ ഭാഷകളിലും ഡ്രാക്കുള തരംഗമാണ്. വിശ്വാസ സമൂഹത്തിന്‌ അംഗീകരിക്കാന്‍ കഴിയാത്ത പ്രമേയവും ദൃശ്യങ്ങളും ചിത്രത്തിലുണ്ട്‌. ഡ്രാക്കുളയാണ്‌ യഥാര്‍ഥ വിശുദ്ധന്‍ എന്ന പ്രഖ്യാപനത്തോടെയാണ്‌ സിനിമ അവസാനിക്കുന്നത്‌.

അടുത്തിടെ പുറത്തിറങ്ങിയ റോമന്‍സ്‌ എന്ന ചിത്രത്തില്‍ സഭാ ശുശ്രൂഷകളെ അവഹേളിക്കുന്ന രംഗങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിനിടയിലാണ്‌ സഭ നടപടികള്‍ക്കെതിരാണ് ‘സെന്റ് ഡ്രാക്കുള‘ എന്ന ആരോപണം. ശിരോവസ്‌ത്രം ധരിച്ച്‌ നില്‍ക്കുന്ന സ്‌ത്രീയെ ഡ്രാക്കുള ചുംബിക്കുന്നതാണ്‌ പോസ്റ്ററാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :