കണ്ണടച്ചാല്‍ ഇവരെത്തും രാത്രിയെ ഭീതിയിലാഴ്ത്താന്‍

PRO


1897ല്‍ ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കര്‍ ഒരു നോവലെഴുതി. ആര്‍ക്കിബാള്‍ഡ് കോണ്‍സ്റ്റബിള്‍ ആന്‍റ് കോ എന്ന പബ്ലിഷിംഗ് കമ്പനി അത് അച്ചടിച്ചു. ഈ നോവല്‍ പതിയെ ഒരു തരംഗമായി. സംഭാഷണങ്ങള്‍ പോലും ജനങ്ങളുടെ മനസില്‍ ഭീതി കോരിയിട്ടു.

‘പൈശാചികമായ ഒരത്യാസക്‌തി അദ്ദേഹത്തിന്റെ മുഖത്ത് സ്‌ഫുരിച്ചത് ഞാന്‍ കണ്ടു. അദ്ദേഹമെന്റെ തൊണ്ടയ്‌ക്ക് കടന്നു പിടിച്ചു. ഞാന്‍ കുതറി പിന്‍വാങ്ങി. അദ്ദേഹത്തിന്റെ കൈ എന്റെ കഴുത്തിലെ കുരിശുമാലയിലാണ് കൊണ്ടത്. നിമിഷം കൊണ്ട് അദ്ദേഹത്തിന്റെ മുഖത്തുനിന്ന് ആ പൈശാചികഭാവം മാഞ്ഞുപോയി‘.

കെ വി രാമകൃഷ്ണന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഡ്രാക്കുളയെന്ന നോവലിലെ ഒരു രംഗമാണിത്. നോവലും അതിനെ അധികരിച്ച് നിര്‍മ്മിച്ച സിനിമയുമെല്ലാം ലോകമെങ്ങും ഡ്രാക്കുളപ്രഭുവിനെ ഭീകരതയുടെ തമ്പുരാനാക്കി മാറ്റി. പ്രൊഫസര്‍ ഏബ്രഹാം ഹെന്‍സിംഗും ജോനാതന്‍ ഹാക്കര്‍, ജോണ്‍ സെവാര്‍ഡ്, മിനാ ഹാക്കര്‍ എന്നിര്‍ ലോകമെങ്ങും ബ്രാം സ്റ്റോക്കറേക്കാള്‍ ചിരപരിചിതരാ‍യി. രക്തം കുടിക്കുന്ന പ്രഭുവിന്‍റെ ഭയപ്പെടുത്തുന്ന വിവരണങ്ങളുമായി പിന്നീട് നിരവധി പുസ്തകങ്ങളും സിനിമകളും പുറത്തിറങ്ങി.

പേരില്ലാ‍ത്ത ഭീകരന്‍ പേരിട്ടു ‘ഫ്രാന്‍കെന്‍സ്‌റ്റൈന്‍‘- അടുത്ത പേജ്
ചെന്നൈ| WEBDUNIA|
ഡ്രാക്കുള- ഭീകരതയുടെ തമ്പുരാന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :