ലോക്പാല്‍. രാജ്യമെങ്ങും ഈ പേര് ഇന്ന് കൊച്ചുകുട്ടികള്‍ക്കുപോലും പരിചിതം. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തേക്കുറിച്ചും ഏവര്‍ക്കും അറിയാം. എന്നാല്‍ ഒരു സാധാരണക്കാരന്‍ നന്ദഗോപാല്‍, ഒരു ഫുഡ്കോര്‍ട്ട് ഉടമ, അയാളും അഴിമതിക്കെതിരെ പോരാടുന്നുണ്ട്. കള്ളപ്പണക്കാരുടെയും നികുതി വെട്ടിപ്പുകാരുടെയും വീടുകളും ഓഫീസുകളും കൊള്ളയടിച്ച് കോടികള്‍ കൈക്കലാക്കുന്നതാണ് അയാളുടെ രീതി. നല്ലവനായ ആ കള്ളനും അറിയപ്പെടുന്നത് ‘ലോക്പാല്‍’ എന്നാണ്.
ലോക്പാല്‍ എവിടെയുമെത്തും. ഒരു ലോക്കറും അയാള്‍ക്ക് അപ്രാപ്യമല്ല. ഒരു മണിച്ചിത്രത്താഴും അയാള്‍ മൈന്‍ഡ് ചെയ്യാറുമില്ല. പല രൂപത്തിലും ഭാവത്തിലുമാണ് സഞ്ചാരം. ഇയാളുടെ സ്വൈരവിഹാരം പൊലീസിനെയും ഭരണാധികാരികളെയും ഞെട്ടിക്കുന്നു. ലോക്പാലിനെ പിടികൂടാനുള്ള തന്ത്രങ്ങള്‍ അവര്‍ ആവിഷ്കരിച്ചു. പൊലീസ് വിരിക്കുന്ന വലയില്‍ ലോക്പാല്‍ കുടുങ്ങുമോ? ജോഷിയും മോഹന്‍ലാലും സ്വാമിയും ഒന്നിക്കുന്ന സിനിമയുടെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഇവയൊക്കെയാണ്.
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
ഷമ്മി തിലകന്‍, സായ്കുമാര്‍, മനോജ് കെ ജയന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദാണ് ഗാനരചന. പ്രദീപ് നായരാണ് ക്യാമറ. വിതരണം ആശീര്‍വാദ് സിനിമാസ്.