WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
മലയാള സിനിമയില്‍ അത്ര സജീവമല്ല ഇപ്പോള്‍ സുരേഷ്ഗോപി. ചടുലമായ സംഭാഷണ ശൈലിയും ഒന്നാന്തരം ആക്ഷന്‍ രംഗങ്ങളും കൊണ്ട് മലയാളികളെ ഒരുകാലത്ത് ത്രസിപ്പിച്ച സൂപ്പര്‍താരം. എന്നാല്‍ ഇന്ന് സുരേഷ്ഗോപിച്ചിത്രങ്ങള്‍ വേണ്ടത്ര ഏല്‍ക്കുന്നില്ല. ഒടുവിലത്തെ പ്രതീക്ഷയായിരുന്ന കിംഗ് ആന്‍റ് കമ്മീഷണര്‍ തകര്‍ന്നതോടെ അദ്ദേഹം മലയാള സിനിമയില്‍ നിന്ന് അകന്നു. പിന്നീട് ഏഷ്യാനെറ്റില്‍ ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്ന ടി വി ഷോയിലൂടെ വീണ്ടും ജനങ്ങളുടെ മനം കവര്‍ന്നു.
ആ പരിപാടിയും ഇടയ്ക്കുവച്ച് അവസാനിപ്പിച്ച് സുരേഷ്ഗോപി ഇപ്പോള്‍ തമിഴ് സംവിധായകന്‍ ഷങ്കറിന്‍റെ ‘ഐ’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്. മലയാള സിനിമയില്‍ നിന്ന് സുരേഷ്ഗോപി അകലുകയാണോ? നമ്മുടെ മികച്ച സംവിധായകര്‍ സുരേഷ്ഗോപിക്ക് നല്ല കഥാപാത്രങ്ങളെ നല്‍കാത്തത് എന്തുകൊണ്ടാണ്? മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ നേടിയ ഈ നടന്‍ ഇപ്പോള്‍ അവഗണന നേരിടുന്നുണ്ടോ?
ബുദ്ധിപരമല്ലാത്ത കരിയര്‍ പ്ലാനിംഗ് കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ നിന്ന് സുരേഷ്ഗോപിക്ക് പടിയിറങ്ങേണ്ടി വന്നതെന്ന് ഒരര്‍ത്ഥത്തില്‍ പറയാം. തനിക്കുനേരെ വരുന്ന പ്രൊജക്ടുകളെല്ലാം സൈന്‍ ചെയ്യുന്ന സ്വഭാവമാണ് മലയാളത്തിന്‍റെ പ്രിയപ്പെട്ട നടനെ അപകടത്തിലാക്കിയത്. ഇപ്പോഴും, നല്ല പ്രൊജക്ടുകളില്‍, ഷാജി കൈലാസിന്‍റെയും രണ്‍ജി പണിക്കരുടെയും ജോഷിയുടെയുമൊക്കെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍, ഏറ്റവും വലിയ ക്രൌഡ് പുള്ളറാണ് താനെന്ന് തെളിയിക്കുന്ന താരമാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ അശ്രദ്ധയും മറ്റുള്ളവരുടെ അവഗണനയും മലയാളത്തിന് ഒരു നല്ല നടനെ നഷ്ടമാക്കുകയാണോ?
1989 മുതല്‍ 1994 വരെയുള്ള കാലമാണ് സുരേഷ്ഗോപി എന്ന സൂപ്പര്‍സ്റ്റാറിന്‍റെ ഉദയകാലം. വ്യത്യസ്തവും ആവേശം ജനിപ്പിക്കുന്നതും വെല്ലുവിളിയുയര്‍ത്തുന്നതുമായ കഥാപാത്രങ്ങളെ സുരേഷ് ഗോപിക്ക് ആ കാലയളവില്‍ ലഭിച്ചു. ഷാജി കൈലാസ് എന്ന സംവിധായകന്‍റെ വരവും സുരേഷ് ഗോപിയുടെ സ്റ്റാര്‍ഡവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
സൂപ്പര്‍താര പദവിയിലേക്കുള്ള സുരേഷ്ഗോപിയുടെ യാത്രയെ മലയാളം വെബ്ദുനിയ പുനരവതരിപ്പിക്കുകയാണിവിടെ. സുരേഷ് ഗോപിയെ താരമാക്കി മാറ്റിയ 10 കഥാപാത്രങ്ങളിലൂടെ....
അടുത്ത പേജില്‍ - ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്‍റെ വരവ്