ഇന്ത്യന്‍ 2 പ്രതിസന്ധിയില്‍, കമല്‍ഹാസനെ വിട്ട് ഷങ്കര്‍; ചരിത്രസിനിമയില്‍ നായകന്‍ രാം ചരണ്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 ഫെബ്രുവരി 2021 (16:55 IST)
രാംചരണും സംവിധായകൻ ഷങ്കറും ബിഗ് ബജറ്റ് ചിത്രത്തിനായി കൈകോർക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 14ന് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൂട്ടിംഗ് 2022ൽ തുടങ്ങാനാണ് പദ്ധതിയിടുന്നത്. കഥ രാംചരണിന് ഇഷ്ടമാകുകയും സംവിധായകനൊപ്പം പ്രവർത്തിക്കാൻ സമ്മതം മൂളുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കൂടിയാണിത്.

തെലുങ്ക് സിനിമയിലെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളായ ദില്‍ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് സേതുപതിയും ഈ ചിത്രത്തിൽ ശക്തമായ വേഷത്തിൽ അഭിനയിക്കും.

രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആര്‍' റിലീസിനായി കാത്തിരിക്കുകയാണ് രാം ചരൺ. ഷങ്കറിന് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2' ചിത്രീകരണം ഇനിയും ബാക്കിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :