അനുബന്ധ വാര്‍ത്തകള്‍
- Navarasa Trailer|സൂര്യയ്ക്കും വിജയ് സേതുപതിയ്ക്കൊപ്പം മണിക്കുട്ടനും, ട്രെയിലര്‍ കാണാം
- ജൂണ്‍ 15വരെ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന 1,23,554 മുന്‍ഗണനാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചു: പൊതുവിതരണ വകുപ്പ് മന്ത്രി
- വിജയത്തെ ഓര്‍ക്കുക മാത്രമല്ല, ജീവന് ബലിയര്‍പ്പിച്ച ധീരരായ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യാം: മോഹന്‍ലാല്‍
- കാര്‍ഗില്‍ വിജയ ദിവസം, സൈനികരുടെ ത്യാഗം ഞങ്ങള്‍ ഒരിക്കലും മറക്കില്ല:മേജര്‍ രവി
- ഫഹദ് എത്തി, 'വിക്രം' ഒറ്റ ഷെഡ്യൂളില്‍ തന്നെ തീരും!
വിജയിന് ഒരു ലക്ഷം രൂപ പിഴയിട്ട ഹൈക്കോടതി ഉത്തരവിന് താല്‍ക്കാലിക സ്റ്റേ
തമിഴ് നടന്‍ വിജയിന് ആശ്വാസം. ഒരു ലക്ഷം രൂപ പിഴയിട്ട മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്റെ താല്‍ക്കാലിക സ്റ്റേ. പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചക്കുള്ളില്‍ അടയ്ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.വിദേശ രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി ആയിരുന്നു മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
സിനിമയിലെ സൂപ്പര്‍ ഹീറോ വെറും 'റീല്‍ ഹീറോ' ആവരുതെന്ന പരാമര്‍ശം പിന്‍വലിക്കണമെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ വിജയ് നാരായണ്‍ വഴി വിജയ് അപ്പീല്‍ നല്‍കിയത്. നടന്‍ കേസ് അധികകാലം നീട്ടിക്കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല.ആദായനികുതി വകുപ്പിനോട് ഒരാഴ്ചയ്ക്കുള്ളില്‍ ചെല്ലാന്‍ അയക്കാന്‍ ആവശ്യപ്പെടണമെന്നും അഭിഭാഷകന്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇക്കാര്യം ആദായനികുതി വകുപ്പിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.