കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 26 ജൂലൈ 2021 (09:11 IST)
ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ നേടിയ ഐതിഹാസിക വിജയത്തിന് ഇന്നേക്ക് 22 വയസ്സ് തികയുന്നു. പാകിസ്ഥാന്‍ പട്ടാളം കയ്യടക്കിയിരുന്ന ജമ്മു കശ്മീരിലെ കാര്‍ഗിലെ ആ ഉപദേശങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തിരിച്ചു പിടിച്ചു. ആ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മകളിലാണ് ഇന്ന് രാജ്യം കാര്‍ഗില്‍ വിജയ് ദിവസമായി
ആചരിക്കുന്നത്. സൈനികരുടെ ത്യാഗം ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് മേജര്‍ രവി.
'നമ്മളുടെ യുദ്ധവീരന്മാരുടെ അനശ്വരമായ ആത്മാവിന് ഒരു വലിയ സല്യൂട്ട്- കാര്‍ഗില്‍ വിജയ് ദിവാസ് നിങ്ങളുടെ ത്യാഗം ഞങ്ങള്‍ ഒരിക്കലും മറക്കില്ല.ജയ് ഹിന്ദ്! ജയ് ഭാരത്'- മേജര്‍ രവി കുറിച്ചു.