വിജയത്തെ ഓര്‍ക്കുക മാത്രമല്ല, ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യാം: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ജൂലൈ 2021 (13:09 IST)

ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ നേടിയ ഐതിഹാസിക വിജയത്തിന് ഇന്നേക്ക് 22 വയസ്സ് തികയുന്നു. പാകിസ്ഥാന്‍ പട്ടാളം കയ്യടക്കിയിരുന്ന ജമ്മു കശ്മീരിലെ കാര്‍ഗിലെ ആ ഉപദേശങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തിരിച്ചു പിടിച്ചു. പാകിസ്ഥാനെ തുരത്തി, ഇന്ത്യയുടെ നഷ്ടപ്പെട്ട ഉയര്‍ന്ന ഔട്ട്പോസ്റ്റുകളുടെ നിയന്ത്രണം വിജയകരമായി ഏറ്റെടുത്തു.ആ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മകളിലാണ് ഇന്ന് രാജ്യം കാര്‍ഗില്‍ വിജയ് ദിവസമായി ആചരിക്കുന്നത്. ദിവസത്തിലേറെയായി നീണ്ടുനിന്ന യുദ്ധത്തില്‍ ഇരുഭാഗത്തുമായി നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു.വിജയത്തെ ഓര്‍ക്കുക മാത്രമല്ല, ധീരരായ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യാം എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

'ഈ കാര്‍ഗില്‍ വിജയ് ദിവസില്‍, നമ്മുടെ രാജ്യത്തിന്റെ ശ്രദ്ധേയമായ വിജയത്തെ ഓര്‍ക്കുക മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ പ്രതിരോധത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ സായുധ സേനയിലെ ധീരരായ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യാം'-മോഹന്‍ലാല്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :