1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Urvashi talks about mammootty and mohanlal

മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ 2 തൂണുകളാണ്, ഒന്ന് കൊണ്ട് മാത്രം നിലനിൽക്കില്ല : ഉർവശി

Mammootty, Mohanlal, Mammootty Mohanlal Number 20 Madras Mail, മമ്മൂട്ടി, മോഹന്‍ലാല്‍
കാലങ്ങളായി ആരാധകര്‍ തമ്മിലുള്ള തര്‍ക്കവിഷയമാണെങ്കിലും ഇപ്പോഴും മമ്മൂട്ടി ഓര്‍ മോഹന്‍ലാല്‍ എന്ന ചര്‍ച്ചകള്‍ കേരളത്തില്‍ ഇന്നും അവസാനിച്ചിട്ടില്ല. മികച്ച സിനിമകള്‍ സമ്മാനിച്ച് ഇരുവരും മുന്നേറുമ്പോള്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി ഉര്‍വശി. രഞ്ജിനി ഹരിദാസുമായി നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യം ഉര്‍വശിക്ക് മുന്നിലെത്തിയത്. ഈ ചോദ്യത്തിന് ഉര്‍വശി നല്‍കിയിരിക്കുന്ന മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
 
ആ ചോദ്യത്തിനുത്തരം മോഹൂട്ടി എന്നാണ്. എന്താണെന്നാറിയാമോ ഈ റെയില്‍ പാളത്തിന്റെ 2 റെയിലുകളില്ലെ, അതുപോലെയാണ് അവര്‍ 2 പേരും. ഒരു തൂണ്‍ കൊണ്ടുമാത്രം ഒന്നും നിലനില്‍ക്കില്ല. ഏറ്റവും കുറഞ്ഞത് 2 തൂണെങ്കിലും വേണം. 2 പേരും അവരുടേതായ രീതിയില്‍ വ്യത്യസ്തമാണ്. സിനിമയില്‍ ഭാഷ/ സ്ലാങ് കൈകാര്യം ചെയ്യുന്നതില്‍ മമ്മൂക്കയാണ് ബെറ്റര്‍. വേഷപകര്‍ച്ചയും നല്ല രീതിയില്‍ ചെയ്യാനാകും.
 
 ഒരേസമയം ഭിക്ഷക്കാരനായും രജാവായും വേഷമിടാന്‍ മമ്മൂക്കയ്ക്കും ജഗതി ശ്രീകുമാറിനും പറ്റും. പക്ഷേ മോഹന്‍ലാലിന് സാധിക്കില്ല. കാരണം മോഹന്‍ലാല്‍ വഴിയരികിലിരുന്ന് അമ്മേ വല്ലതും തായോ എന്ന് പറഞ്ഞാല്‍, നല്ല കൊഴുത്ത് ഇരിക്കുവല്ലെ, വല്ല പണിക്കും പോയി തിന്നെടാ എന്ന് പറയും. ആരും വിശ്വസിക്കില്ല.നല്ലൊണം തിന്ന് വന്നിരിക്കുകയാണെന്ന് കരുതും. സഹതാപം ക്രിയേറ്റ ചെയ്യാനാവില്ല. ചബ്ബി ആയിട്ടുള്ള കോമഡിയെല്ലാം പറ്റും. പക്ഷേ ബ്രില്യന്റ് ആക്ടറാണ് അദ്ദേഹം. ഉര്‍വശി പറയുന്നു.
അടുത്ത ലേഖനം
ക്യൂബ്‌സ് - മമ്മൂട്ടി സിനിമയുടെ സംവിധാനം ഹനീഫ് അദേനി