എംപുരാന്റെ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു, ലാലേട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ട്; പുതിയ അപ്‌ഡേറ്റുമായി പൃഥ്വിരാജ്

Renuka Venu| Last Updated: തിങ്കള്‍, 11 ജൂലൈ 2022 (16:48 IST)

Empuraan update: ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാന്‍ അടുത്ത വര്‍ഷമെന്ന് പൃഥ്വിരാജ്. തിരുവനന്തപുരത്ത് വന്ന് താന്‍ എംപുരാന്റെ സ്‌ക്രിപ്റ്റ് കേട്ടെന്നും സ്‌ക്രിപ്റ്റ് ലോക്ക് ചെയ്‌തെന്നും പൃഥ്വിരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

' തിരുവനന്തപുരത്ത് വന്നത് എംപുരാന്റെ സ്‌ക്രിപ്റ്റ് വായിച്ചു കേള്‍ക്കാനാണ്, മുരളി ഗോപിയുമായിട്ട്. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു. സ്‌ക്രിപ്റ്റ് ലോക്ക് ആയിട്ടുണ്ടെന്ന് ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനേയും വിളിച്ചു പറഞ്ഞു. അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങും,' പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടേതായിരുന്നു തിരക്കഥ. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ വിജയമായി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :